ബെൽജിയത്തിന് വമ്പൻ ജയം, ഹസാർഡിനു ഇരട്ടി മധുരം

യൂറോ യോഗ്യതാ മത്സരത്തിൽ ബെൽജിയത്തിന് വമ്പൻ ജയം, ഹസാർഡിനു ഇരട്ടി മധുരമായി ഇന്നത്തെ മത്സരം. തന്റെ നൂറാം മത്സരത്തിൽ ഗോളടിക്കാൻ ചെൽസിയുടെ സൂപ്പർ താരത്തിന് കഴിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെൽജിയം സൈപ്രസിനെ പരാജയപ്പെടുത്തിയത്. മിച്ചി ബാത്ശുവായിയാണ് ബെൽജിയത്തിലെ രണ്ടാം ഗോൾ നേടിയത്.

ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റഷ്യക്കെതിരെ ബെൽജിയം ജയിച്ചിരുന്നു. ഫിഫ റാങ്കിങ്ങിൽ ഒന്നാമതുള്ള ബെൽജിയം യൂറോയിൽ ലോകകപ്പിലെ മികച്ച പ്രകടനം ആവർത്തിക്കാനാണ് ശ്രമിക്കുക,

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here