ചെന്നൈയിൻ ആരാധകർ കലിപ്പിൽ, തമിഴ്‌നാട് വിട്ട് ക്ലബ്

ചെന്നൈയിൻ ആരാധകർ കലിപ്പിൽ. കാരണം മറ്റൊന്നുമല്ല തമിഴ്‌നാട് വിട്ട് ചെന്നൈയിൻ എഫ്‌സി തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റുന്നതാണ് വിഷയം. എ എഫ്‌സി കപ്പിൽ ഹൈദരാബാദിലെ ട്രാൻസ്റ്റേഡിയയിൽ തങ്ങളുടെ മത്സരം കളിയ്ക്കാൻ തീരുമാനിച്ചതാണ് ചെന്നൈയിൻ ആരാധകരെ ദേഷ്യം പിടിപ്പിച്ചത്. എന്നാൽ ഈ ദൗർഭാഗ്യകരമായ തീരുമാനം സാമ്പത്തിക ബാധ്യതകൾ തുടർന്നാണെന്നു ക്ലബ് പറയുന്നു.

ആയതിനാൽ തന്നെ തീരുമാനം ചെന്നൈയിൻ തന്നെ മാറ്റില്ലെന്നും അറിയാൻ കഴിഞ്ഞു. കൊളംബോ എഫ്‌സിയെ കീഴടക്കി ചെന്നൈയിൻ അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ചെന്നൈയിൻ ആരാധകർക്ക് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെപ്പോയി കളി കാണാൻ സാധിക്കാതിരിക്കെ എന്തിനാണ് ക്ലബ്ബ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ചോദ്യം ഉയരുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here