
സൂപ്പർ താരങ്ങളായ സുവാരസും കവാനിയും ഇല്ലാതെ ചൈന കപ്പ് സ്വന്തമാക്കി ഉറുഗ്വേ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തായ്ലാന്റിനെ പരാജയപ്പെടുത്തിയാണ് ഉറുഗ്വേ കപ്പടിച്ചത്. വാനിയും പെരേയിരോയും ഗോമസും വെസീനോയും ഉറുഗ്വെക്ക് വേണ്ടി ഗോളടിച്ചു.
ഏഷ്യൻ ടീമിനെ കളിക്കളത്തിൽ സർവ്വ മേഖലയിലും തല്ലിത്തകർത്താണ് ഉറുഗ്വേ കപ്പുയർത്തിയത്. സെമിയിൽ ഉസ്ബെകിസ്താനെ പരാജയപ്പടുത്തിയാണ് ഉറുഗ്വേ ഫൈനലിൽ കടന്നത്.
-Advertisement-