
സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫിക്‌സചർ പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ആണ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുക. നിലവിലെ സൂപ്പർ കപ്പിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും ഇത്തവണ സൂപ്പർ കപ്പിലുണ്ട്. ഐഎസ്എല്ലിൽ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരയിട്ടാണ് സൂപ്പർ കപ്പിൽ എത്തിയത്.
പ്രീക്വാർട്ടറിൽ 7 ഐലീഗ് ക്ലബുകൾ മാത്രമെ ഉള്ളൂ.ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിചിരുന്നു. ഈ പ്ലേ ഓഫ് മത്സരങ്ങൾ ഇനിയും നടത്തില്ലെന്ന് എഐഎഫ്എഫ് പറഞ്ഞതിനെ തുടർന്ന് ആണ് സൂപ്പർ കപ്പിൽ ഫിക്‌സചർ പുറത്തു വന്നത്.
-Advertisement-
