
ഇറ്റലിയിൽ ഗോൾമഴ പെയ്യിച്ച് അസൂറിപ്പട. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് റോബർട്ടോ മാൻചിനിയുടെ ഇറ്റലി യൂറോ യോഗ്യത മത്സരത്തിൽ ലിച്ചെൻസ്റ്റെയിനിനെ തകർത്തത്. ഇറ്റലിക്ക് വേണ്ടി ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല, മാർക്കോ വെരാട്ടി, മോയിസി കീൻ,ലിയോണാർഡോ പാവോലേറ്റി എന്നിവർ ഗോളടിച്ചു.
ഫാബിയോ ക്വാഗ്ലിയരെല്ല ഇതിനു മുൻപ് ഇറ്റലിക്ക് വേണ്ടി ഗോളടിച്ചത് പത്ത് കൊല്ലം മുൻപായിരുന്നു. റൊണാൾഡോയെ മറികടന്നു സീരി എ യിൽ ടോപ്പ് സ്‌കോറർ ആണ് ക്വാഗ്ലിയരെല്ല.
-Advertisement-