ലയണൽ മെസ്സി കളിച്ചില്ല, അർജന്റീനയ്ക്ക് കോടികളുടെ നഷ്ടം

മൊറോക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജെന്റിനക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കളത്തിൽ ഇറങ്ങിയിരുന്നില്ല. അതുകൊണ്ടു തന്നെ കോടികളുടെ നഷ്ടമാണ് അർജന്റീനയുടെ ഫുട്ബോൾ ഫെഡറേഷന് നഷ്ടമായത്. പരിക്കിനെ തുടർന്നാണ് മെസ്സി വിട്ടുനിന്നത്. മൂന്നരക്കോടിയോളം ഇന്ത്യൻ രൂപയാണ് അർജന്റീനയ്ക്ക് നഷ്ടം.

അർജന്റീനയുടെ മൊറോക്കോയോടുള്ള കരാർ മെസ്സി 70 മിനുട്ട് എങ്കിലും കളിക്കളത്തിൽ ഉണ്ടാകണമായിരുന്നു. എന്നാൽ പരിക്ക് കാരണം സൂപ്പർ താരം കളിച്ചില്ല. അതുകൊണ്ടു തന്നെ ഈ തുക നൽകേണ്ടെന്നാണ് അവരുടെ തീരുമാനം. മിശിഹായുടെ കളി നേരിട്ട് കാണാൻ വമ്പൻ ആരാധകരുടെ കൂട്ടം മൊറോക്കോയിൽ ഉണ്ടായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here