റൊണാൾഡോ ലാലിഗയിലേക്ക് തിരികെ വരണം, ദുഖത്തോടെ മെസ്സി വിളിക്കുന്നു

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ലാ ലീഗയിലേക്ക് തിരികെ വിളിച്ച് സൂപ്പർ താരം ലയണൽ മെസ്സി. അർജന്റീനയിൽ ഒരു റേഡിയോ സ്റ്റേഷനിൽ നൽകിയ അഭിമുഖത്തിലാണ് മെസ്സി മനസ് തുറന്നത്. ലാ ലീഗയുടെ അഭിമാനം ആണ് ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന് തുറന്നു പറയുകയും ചെയ്തു മെസ്സി.

ജൂലൈ മാസത്തിലാണ് റൊണാൾഡോ ബാഴ്സയുടെ ശത്രുക്കളായ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക് മാറിയത്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് യുവന്റസ് നടത്തിയത്. റൊണാൾഡോയുടെ വരവ് യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടാൻ ഉള്ള സാദ്ധ്യതകൾ ഉയർത്തിയെന്നും മെസ്സി പറഞ്ഞു. ട്രോഫികൾ വാരിക്കൂട്ടുന്ന റൊണാൾഡോയെ അദ്‌ഭുതത്തോടെയാണ് താൻ നോക്കികണ്ടിരുന്നെനും മെസ്സി മനസ് തുറന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here