
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് വമ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ എസ്പാന്യോളിനെ തകർത്തത്. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്. വീണ്ടുമൊരു വെടിക്കെട്ട് ഫ്രീകിക്ക് കാണാൻ ഫുട്ബോൾ ആരാധകർക്ക് ഭാഗ്യമുണ്ടായി.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബാഴ്സയുടെ രണ്ടു ഗോളുകളും പിറന്നത്. ഇന്നത്തെ ജയത്തോടു കൂടി ലാ ലീഗയിലെ ലീഡ് പതിമൂന്നു പോയന്റ് ആയി ഉയർത്താൻ ബാഴ്സയ്ക്ക് സാധിച്ചു. ഈ സീസണിൽ കിരീടം ഉറപ്പിച്ച മട്ടാണ് ബാഴ്സലോണ.
-Advertisement-