
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ക്രിസ്റ്റിയാനോ റൊണാൾഡോ പോയതിനു ശേഷം നാഥനില്ലാ കളരിയായ റയൽ മാഡ്രിഡിലേക്ക് വരാനാണ് നെയ്മറിന്റെ ശ്രമം. റയലിന്റെ എതിരാളികളായ ബാഴ്സലോണയിൽ നിന്നും റെക്കോർഡ് തുകയ്ക്കാണ് പിഎസ്ജിയിലേക്ക് നെയ്മർ കാലം മാറിയത്.
പിഎസ്ജിക്കൊപ്പം തനിക്ക് ഒന്നും നേടാൻ സാധിക്കില്ലെന്ന തിരിച്ചറിവുണ്ടായ നെയ്മർ ഇപ്പോൾ റയലിലേക്കാണ് ചുവട് വെക്കാൻ പോകുന്നത്. നെയ്മറിന് വേണ്ടി പണം വാരി എറിയാൻ റയല്‍ മാഡ്രിഡ് തയ്യാറാണ്. സിദാൻ തിരികെ വന്നപ്പോൾ ആവശ്യപ്പെട്ടത് നെയ്മറിനെ പോലെ ഒരു താരത്തിനെ ആണെന്നും അഭ്യൂഹങ്ങളുണ്ട്.
-Advertisement-