ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട മലയാളി ജോബി ജസ്റ്റിനെ റാഞ്ചി എടികെ

കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട മലയാളി ജോബി ജസ്റ്റിനെ റാഞ്ചി ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ക്ലബ് എടികെ. മലയാളിയായ ജോബി ഇപ്പോൾ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണു കളിച്ച് കൊണ്ടിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന് വേണ്ടി ഈ സീഅനിൽ തകർപ്പൻ പ്രകടനം നടത്തിയ ജോബീ ഒട്ടേറെ ആരാധകരെയും സമ്പാദിച്ചിരുന്നു.

ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെയും ഐ ലീഗിലെയും ടോപ്പ് സ്‌കോറർ ജോബിയാണ്. 90 ലക്ഷത്തോളം നൽകിയാണ് മഞ്ഞപ്പട നോട്ടമിട്ട താരത്തെ എടികെ സ്വന്തമാക്കിയത്.ഇന്ത്യൻ ഫുട്ബോളിലെ ഭാവി വാഗ്‌ദാനമായി അറിയപ്പെടുന്ന ജോബീ ഇന്ത്യൻ ടീമിൽ കേറാത്തത് ആരാധകരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ട് കെട്ടിയ ജോബി കേരള പ്രീമിയർ ലീഗിൽ കെ എസ് ഈ ബൈക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here