
ലാ ലീഗയിലെ ക്ലാസ്സിക്ക് ത്രില്ലറിൽ ബാഴ്സലോണയെ വെള്ളം കുടിപ്പിച്ച് വിയ്യാറയൽ. എട്ടു ഗോളുകൾ പിറന്ന മത്സരത്തിനൊടുവിൽ സമനിലയിലാണ് കളി അവസാനിച്ചത്. ലയണൽ മെസ്സി ഇല്ലാതെ തുടങ്ങിയ മത്സരത്തിൽ ഒടുവിൽ മിശിഹാ അവതരിക്കേണ്ടി വന്നു ബാഴ്സയ്ക്ക് പിടിവള്ളിക്കായി.
കൗട്ടീനീ,മെസ്സി,മാൽക്കം,സുവാരസ് എന്നിവർ ബാഴ്സയ്ക്ക് വേണ്ടിയും ചുക്വൂസി, എകാമ്പി, ഇബോറ, ബക എന്നിവർ വിയ്യാറയലിനു വേണ്ടിയും ഗോളടിച്ചു. അവസാനം ചുവപ്പ് കണ്ടില്ലെങ്കിൽ വിയ്യാറയൽ ഒരു അട്ടിമറി നടത്തിയേനെ. അവസാന നിമിഷങ്ങളിൽ ബാഴ്സയ്ക്ക് ഇരട്ട ഗോളുകൾക്ക് വഴി ഒരുക്കി മെസിയാണ് കളിയിൽ നിന്നും അവരെ രക്ഷിച്ചത്.
-Advertisement-