
സീരി എ യിൽ യുവന്റസിന് തകർപ്പൻ ജയം. ഇറ്റാലിയൻ യുവതാരം മോയിസി കീനാണ് യുവന്റസിനിന്നു തുണയായത്. പരിക്കേറ്റ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പകരം യുവന്റസിനെ ജയത്തിലേക്ക് നയിച്ചത് കീൻ ആണ്. ആദ്യ ഗോൾ അടിച്ചത് മിലാൻ ആയിരുന്നു. കളിയുടെ ആദ്യ പകുതിയിൽ പിയറ്റെക്കിലൂടെ മിലാൻ ലീഡ് എടുത്തു. എന്നാൽ ഏറെ വൈകാതെ ഡിബാല കീൻ എന്നിവർ യുവന്റസിന് വേണ്ടി ഗോളടിച്ചു. ഇറ്റാലിയൻ കിരീടം യുവന്റസിന് ഒരു ജയത്തിന്റെ അകലത്തിലാണ്.
-Advertisement-