
മഞ്ഞപ്പടയുടെ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ തീം സോങ്ങുമായി കേരളം ബ്ലാസ്റ്റേഴ്‌സ് എത്തി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പേജിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീം സോങ് പുറത്തുവിട്ടത്. കപ്പടിക്കലും കലിപ്പടക്കലും ഇത്തവണ തീം സോങ്ങിൽ ഇല്ല. കേരളത്തിന്റെ ഐക്യവുമാണ് വരികളിൽ ഉയർന്നു കേൾക്കുന്നത്.
ഞങ്ങൾക്ക് ഞങ്ങളുണ്ടെ എന്ന് തുടങ്ങുന്ന ഗാനം സുപ്രസിദ്ധ ബാൻഡായ അവിയലിന്റെ ഗാനത്തെ ഓർമ്മിപ്പിക്കുന്നു . മഞ്ഞപ്പടയുടെ സ്വന്തം സി കെ വിനീത്, സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, പ്രശാന്ത് മോഹൻ എന്നിവർ ഒക്കെ ഒക്കെ ഗാനത്തിന്റെ ഭാഗമായുണ്ട്.
.@keralaBlasters വെറുമൊരു ടീം മാത്രമല്ല. അതൊരു വികാരമാണ്. 💪 കേരളാ ഫാൻസ്, 12ാം ആളാകാൻ തയ്യാറെടുക്കു. #FanBannaPadega💛
— Indian Super League (@IndSuperLeague) September 17, 2018
📺 യെല്ലോ ആർമിയുടെ #HeroISL 2018 – 2019 കളികൾ ഫോളോ ചെയ്യൂ, സെപ്റ്റംബർ 29 മുതൽ. pic.twitter.com/SnJTb0T4u3
-Advertisement-