റൊണാൾഡോയും യുവന്റസും അയാക്സിനെതിരെ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. കരുത്തരായ യുവന്റസ് ചംപോൺസ് ലീഗ് ക്വാർട്ടറിൽ അയാക്സിനെ നേരിടും. സ്പാനിഷ് സൂപ്പർ ക്ലബായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് അയാക്സ് ക്വാർട്ടറിൽ കടന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ ആണ് അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് യുവന്റസ് ക്വാർട്ടറിൽ കടന്നത്.

പരിക്കിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കുമെന്ന് യുവന്റസ് പരിശീലകൻ അല്ലെഗ്രി വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് യുവന്റസിന്റെ സാധ്യതകളെ വർദ്ധിപ്പിക്കുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here