
സൂപ്പർ കപ്പിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെയും കലിപ്പായി എടികെ പരിശീലകൻ കൊപ്പലാശാൻ എന്ന സ്റ്റീവ് കൊപ്പൽ. സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ടീമുകൾ പിന്മാറിയത് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. ഐ ലീഗ് ടീമുകൾ പോയതോടെ സൂപ്പർ കപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ തന്നെ സൂപ്പർ കപ്പിനായി ഒരുക്കിയ സൗകര്യങ്ങൾ പരിതാപകരമാണെന്നും അദ്ദേഹം തുറന്നടിച്ചു . കൊപ്പലാശാന്റെ എ ടികെ ഫൈനൽ കാണാതെ പുറത്തായിരുന്നു. പ്രീ സീസൺ ടൂര്ണമെന്റായി സൂപ്പർ കപ്പ് നടത്തിയാൽ പോരെ എന്നാണ് മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നത്.
-Advertisement-