
ചെന്നൈയിൻ എഫ്സിയുടെ പരിശീലകൻ കട്ട കലിപ്പിൽ. സൂപ്പർ കപ്പ് ഫൈനലിന് ശേഷമാണ് ചെന്നൈ ടീമിന്റെ പരിശീലകൻ ഗ്രിഗറി പ്രതിഷേധമുയർത്തിയത്. എ ഐ എഫ് എഫ് മത്സരങ്ങൾ അശാസ്ത്രീയമായാണ് ഫിക്സ്ചർ ഇട്ടത് ഇതാണ് ചെന്നൈയിന്റെ പരാജയത്തിന്റെ കാരണം എന്ന് പരിശീലകൻ പറഞ്ഞു.
അവസാന 10 ദിവസങ്ങളിൽ ചെന്നൈയിൻ നാലു മത്സരങ്ങളാണ് കളിച്ചത്. എന്ത് അശാസ്ത്രീയമായാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സൂപ്പർ കപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നത്. ചെന്നൈയിൻ താരങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അവർ കഠിനാധ്വാനം ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
-Advertisement-