ചെൽസിയെ കണ്ടം വഴി ഓടിച്ച് വീണ്ടും പ്രീമിയർ ലീഗിൽ ഒന്നാമതായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വമ്പൻ ജയം. കരുത്തരായ ചെൽസിയെയാണ് ഇന്ന് ലിവർപൂൾ തളച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ തകർത്തത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലായും മാനേയും ഇന്ന് ഗോളടിച്ചു.

ഇന്നത്തെ ജയത്തോടെ വിജയത്തോടെ ലിവർപൂൾ 85 പോയന്റുമായി ലീഗിൽ ഒന്നാമതെത്തി. ഇന്നത്തെ തോൽവി ചെൽസിക്ക് വമ്പൻ തിരിച്ചടിയായി. ടോപ്പ് ഫോറിൽ എത്തി യൂറോപ്പ്യൻ യോഗ്യത നേടാം എന്ന ചെൽസിയുടെ മോഹങ്ങൾക്ക് ഇന്ന് വമ്പൻ തിരിച്ചടിയാണ് ലഭിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here