ലയണൽ മെസ്സി താണ്ഡവം, തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ബാഴ്‌സലോണ സെമിയിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണയെന്ന ലോകോത്തര നിലവാരമുള്ള ടീമിനെ പിടിച്ചുകെട്ടാൻ പോന്നവരല്ല തങ്ങൾ എന്ന് യുണൈറ്റഡ് കളിയിലുടനീളം വിളിച്ച് പറയുന്നുണ്ടായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ദാർഷ്ട്യം ലയണൽ മെസിക്കും സംഘത്തിനും മുന്നിൽ സോപ്പ് കുമിളയുടെ ആയുസ് പോലുമില്ലാതെ വീണു. ഇരട്ട ഗോളുകൾ മെസ്സി അടിച്ചപ്പോൾ കൗട്ടീനോ മൂന്നാം ഗോളടിച്ചു.

മൂന്നടിച്ച് ബാഴ്‌സ നിർത്തിയില്ലെങ്കിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് യുണൈറ്റഡ് ഏറ്റുവാങ്ങേണ്ടി വന്നേനെ. ഇനി പ്രീമിയർ ലീഗിന്റെ അഭിമാനം രക്ഷിക്കാൻ ലിവർപൂൾ, മാൻ സിറ്റി, ടോട്ടെഹം എന്നി ടീമുകൾക്കാണ് സാധിക്കുക. ഇതിൽ ഇന്ന് വൈകിട്ട് ടോട്ടൻഹാം ഹോട്ട് സ്പിയേഴ്സും മാൻ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here