
ഐഎസ്എല്ലിലെ വേഗതയേറിയ ഗോളിനുടമയായ ജെറി മാവിമിൻതങ്ങയെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. ജെംഷെഡ്പൂർ എഫ്സിയുടെ താരമാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആയിരുന്നു മാവിമിൻതങ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയത്. ഇരുപത്തി രണ്ടു സെക്കന്റ് മാത്രമാണ് താരത്തിന് ആവശ്യമായി വന്നത്.
അടുത്ത സീസണിലേക്കുള്ള ഡൈനാമോസിന്റെ ആദ്യ സൈനിങ് കൂടിയാണ് ഈ യുവതാരം. ഡൈനാമോസിന് പുറമെ നോർത്ത് ഈസ്റ്റിനു വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ ജംഷഡ്‌പൂരിൽ എത്തിയ ജെറി 28 മത്സരങ്ങൾ അവർക്ക് വേണ്ടി കളിക്കുകയും ഒരു ഗോളും നാല് അസിസ്റ്റുകളും നേടുകയും ചെയ്തു.
-Advertisement-