
ഇറ്റലിയിൽ വീണ്ടും യുവന്റസിന്റെ രക്ഷയ്ക്കെത്തി ക്രിസ്റ്റിയാനോ റൊണാൾഡോ. ടൂറിൻ ഡെർബിയിൽ റ്റോറീനോയെ മത്സരത്തിന്റെ ഒടുവിൽ സമനിലയിൽ തളക്കാൻ യുവന്റസിന് സാധിച്ചു. 1995 നു ശേഷം ആദ്യമായി ജയം നേടാൻ ഒരുങ്ങിയ റ്റോറീനോയുടെ സ്വപ്നങ്ങളാണ് ഇന്ന് പൊലിഞ്ഞത്.
ആദ്യ പകുതിയിൽ റ്റോറീനോ മുന്നിലെത്തിയെങ്കിലും സൂപ്പർ താരത്തിന്റെ ഗോൾ അവർക്ക് വിജയം നിഷേധിച്ചു. തുടർച്ചയായ എട്ടാം തവണയും കിരീടം യുവന്റസ് സ്വന്തമാക്കിയെങ്കിലും ഇന്നത്തെ മത്സരത്തിൽ യുവന്റസ് വിയർക്കുന്ന കാഴ്ചയാണ് കണ്ടത്.
-Advertisement-