
കേരള പ്രീമിയർ ലീഗ് അവസാന ഘട്ടത്തോടടുക്കുന്നു. സെമി ഫൈനലിൽ കിരീടം തേടി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി കേരളയെ നേരിടും. ഇരു ടീമുകളുടെയും ആദ്യ സെമി ഫൈനലാണിത്. രണ്ടാം സെമിയിൽ ഗോകുലം കേരള എഫ്‌സി ഇന്ത്യൻ നേവിയെയും നേരിടും.
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആകും സെമി ഫൈനലുകൾക്കും ഫൈനലിനും വേദിയാവുക. മെയ് 11, 12 തീയതികളിൽ ആയിരിക്കും സെമി ഫൈനലുകൾ നടക്കുക. മെയ് 18ന് ഫൈനലും കോഴിക്കോട് വെച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്കാണ് മത്സരം നടക്കുക.
-Advertisement-