ബാഴ്‌സലോണയെ മലർത്തിയടിച്ച് ലിവർപൂൾ, ചാമ്പ്യൻസ് ലീഗില്ലാതെ മടങ്ങി മെസ്സിയും സംഘവും

ചാമ്പ്യൻസ് ലീഗ് ക്യാമ്പ് നൗവിൽ എത്തിക്കുമെന്ന മെസ്സിയുടെ വാക്കുകൾ പാഴായി. മൂന്നു ഗോളിന്റെ ലീഡുമായി ലണ്ടനിൽ എത്തിയ ബാഴ്‌സയ്ക്ക് പിഴച്ചു. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് മറികടന്ന് 4-0ന്റെ വിജയവുമായി ലിവർപൂൾ ഫൈനലിൽ എത്തി. ഒറിഗി, വൈനാൾഡാം എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ തകർന്നു പോയി ബാഴ്‌സലോണ.

ഫൈനൽ വിസിൽ വന്നപ്പോൾ ചരിത്ര വിജയവുമായി ലിവർപൂൾ ഫൈനലിൽ കടന്നു. ബാഴ്‌സലോണയുടെ ആരാധകർക്ക് നിരാശാ മാത്രമായിരുന്നു ഫലം. മെസ്സി എന്ന ഒറ്റയാൾ പട്ടാളത്തിന്റെ ചിറകിലേറി എത്രകാലം ബാഴ്‌സയ്ക്ക് സഞ്ചരിക്കാനാവുമെന്നു ആരാധകർ കൂടി ചോദിക്കുന്ന കാലം വന്നിരിക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here