
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കടന്നു. ഇന്ന് നടന്ന കേരള ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഫൈനലിൽ ഇന്ത്യൻ നേവിയാണ് ഗോകുലത്തിന്റെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ടിൽ കളി എത്തിയപ്പോൾ 5-4 എന്ന സ്കോറിനാണ് ഗോകുലം കേരള എഫ് സി ഫൈനലിൽ കടന്നത്.
ആദ്യ പെനാൾട്ടി കിക്ക് പുറത്ത് പോയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും കോഴിക്കോട് എത്തിയിരുന്നു. കേരള പ്രീമിയർ ലീഗിൽ ഏറ്റവുമധികം കാണികൾ ഉണ്ടായിരുന്ന മത്സരമാണ് ഇന്നത്തേത്. ഐ ലീഗ് – ഐ എസ് എൽ സൂപ്പർ താരങ്ങൾ ഇരു ടീമുകൾക്ക് വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു.
-Advertisement-