
പ്രീമിയർ ലീഗ് കിരീടം വീണ്ടുമുയർത്തി മാഞ്ചസ്റ്റർ സിറ്റി. അവസാന ദിവസം വരെ നീണ്ട ആവേശപ്പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങിയത്. ലീഗ് പൂർത്തിയായപ്പോൾ 38 മത്സരങ്ങളിൽ നിന്ന് 98 പോയന്റുമായാണ് ലീഗിൽ സിറ്റി ഒന്നാമത് ഫിനിഷ് ചെയ്തത്. തുടർച്ചയായ രണ്ടാം തവണയാണ് പെപ്പ് ഗ്വാർഡിയോളയുടെ മാൻ സിറ്റി കിരീടമുയർത്തിയത്.
ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ബ്രൈറ്റണെ തകർത്തു. അഗ്യൂറോ,ലാപോർടെ,മെഹറസ്, ഗുണ്ടഗാൻ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഗ്ലെൻ മുറായ്ബ്രൈറ്റനിന്റെ ആശ്വാസ ഗോൾ നേടി.
-Advertisement-