
എ എഫ് സി കപ്പിൽ ചെന്നൈയിൻ എഫ്സിക്ക് തിരിച്ചടി. എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള വമ്പൻ അവസരമാണ് ചെന്നൈയിന് നഷ്ടമായത്. ധാക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ധാക അബാനിയോട് ചെന്നൈയിന് തോൽവി ഏറ്റുവാങ്ങി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെട്ടത്.
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം സികെ വിനീത് ഇന്ന് ആറാം മിനുട്ടിൽ ഗോളടിച്ച് ചെന്നൈയിനെ മുന്നിലെത്തിച്ചു. ഏറെ കാലത്തിനു ശേഷമാണ് സികെയുടെ തകർപ്പൻ ഗോൾ പിറന്നത്. പിന്നീട് ചെന്നൈയിന് തകർന്നു. എന്നാൽ ഇന്ന് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാം സ്ഥാനക്കാരായി തുടരുകയാണ് ചെന്നൈയിൻ എഫ്സി.
-Advertisement-