
ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഗോൾ മഴ പെയ്യിച്ച സെർബിയൻ സൂപ്പർ സ്റ്റാർ ലൂക്ക് യോവിച് റയൽ മാഡ്രിഡിലെത്തി. 2025 വരെയാണ് താരം മാഡ്രിഡിൽ എത്തുക. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം യൂറോപ്പ ലീഗ് സെമിയിൽ എത്തിയിരുന്നു. 10 ഗോളുകളാണ് യൂറോപ്പിൽ യോവിച്ച് അടിച്ച് കൂട്ടിയത്.
സെർബിയൻ ദേശീയ താരമായ യോവിച് 60 മില്യൺ യൂറോയോളം വിലയുള്ള താരമാണ്. ഈ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി ഇതുവരെ 27 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിനൊപ്പം ജർമ്മൻ കപ്പുയർത്തിയിട്ടുണ്ട് യോവിച്ച്.
-Advertisement-