
ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരവം ഉയരുന്നു. ഫുട്ബോൾ മാമങ്കം ആരംഭിക്കാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം എങ്കിലും കോപ്പയുടെ കാര്യം പരുങ്ങലിലാണ്. ബ്രസീലിൽ വെച്ച് നടക്കുന്ന കോപ്പയുടെ ടിക്കറ്റ് വില്പനയിൽ വമ്പൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ജൂനിയർ പരിക്കേറ്റ് പുറത്ത് പോയത് കാരണമായി പറയുന്ന ഫുട്ബോൾ അരാധകരുണ്ട്.
എന്നാൽ ഉയർന്ന ടിക്കറ്റ് നിരക്ക് സ്വദേശികൾക്ക് വൻ തിരിച്ചടിയായെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഴിമതിയും അരക്ഷിതാവസ്ഥയും കൊണ്ട് കലുഷിതമായ ബ്രസീലിൽ കോപ്പ തിരിച്ചടിയായോന്ന് ഭയകുന്നവരുമുണ്ട്. എന്തായാലും 15 നു പുലർച്ചെ ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരവം നാടെങ്ങുമുയരും
-Advertisement-