
മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനി പുതിയ സ്പോൺസർ. ജൈൻ യൂണിവേഴ്സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോൺസർ ആയത്. അഞ്ച് വർഷത്തെ കരാർ ആണ് ജൈൻ യൂണിവേഴ്സിറ്റിയുമായി ബ്ലാസ്റ്റേഴ്സ് ഒപ്പ് വെച്ചത്.
ഇനി ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ മുഖ്യ സ്പോൺസർ ജൈൻ ആകും. മുത്തൂറ്റും ജേഴ്സി സ്പോൺസർമാർ തന്നെയായി തുടരും. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സെയ്ദ് ബിൻ വലീദ് തുടർ പഠനം ജൈൻ യൂണിവേഴ്സിറ്റിയിലായിരിക്കും നടത്തുക.
-Advertisement-