
മലയാളികളുടെ സ്വന്തം ആഷിക്ക് കുരുണിയനെ ആദരിച്ച് മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്ത്യൻ താരമെന്ന നിലയിലാണ് ആഷിക്ക് കുരുണിയനെ ആദരിച്ചിരിക്കുന്നത്. എന്നാൽ ഇത് യുവതാരത്തിന്റെ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള സൂചനയായിട്ടാണ് കേരള ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നത്. പൂനെ സിറ്റിയുമായി പ്രതിഫല തർക്കത്തെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിക്കേണ്ടി വന്നിരുന്നു ആഷിക്കിന്. ജന്മനാടായ കേരളത്തിന്റെ അഭിമാനമായ ബ്ലാസ്റ്റേഴ്‌സിൽ കളിയ്ക്കാൻ താരത്തിന് താല്പര്യമുണ്ടാകാതിരിക്കില്ല.
-Advertisement-