ബാഴ്സയുടെ ആന്ദ്ര ഗോമസ് ഇനി എവർട്ടണിന്റേത് മാത്രം

പോർച്ചുഗീസ് താരം ആന്ദ്ര ഗോമസിനെ സ്വന്തമാക്കി എവർട്ടൻ. കഴിഞ്ഞ സീസണിൽ ലോണിൽ ബാഴ്സലോണയിൽ നിന്ന് എവർട്ടനിൽ എത്തിയ ഗോമസിനെ ക്ലബ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 25 മില്യൺ പൗണ്ട്‌ ആണു എവർട്ടൻ ഗോമസിനായി മുടക്കിയത്.

വലൻസിയെയിലേതും 2016 യൂറോ കപ്പിലേതും മികച്ച പ്രകടനത്തെ തുടർന്ന് 2016 ലാണ് ഏതാണ്ട്‌ 40 മില്യൻ യൂറോക്ക് ഗോമസ് വലൻസിയയിൽ നിന്നു ബാഴ്സലോണയിൽ എത്തുന്നത്. എന്നാൽ താരസമ്പന്നമായ ബാഴ്‌സയിൽ സ്ഥിരമായ ഒരിടമോ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനോ ഗോമസിനായില്ല.

ഇതിനെ തുടർന്നാണ് ഗോമസ് വായ്‌പ്പാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഇംഗ്ലീഷ് ടീമിലെത്തുന്നത്. ആദ്യമൊന്ന് പതറിയെങ്കിലും സീസൺ അവസാനത്തിൽ മാർക്കോ സിൽവക്കു കീഴിൽ ഫോമിലേക്കുയർന്ന എവർട്ടനിന്റെ കുതിപ്പിലെ നിർണായക സാന്നിധ്യമായിരുന്നു ഗോമസ്.

സീസണിന്റെ അവസാനം ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി വമ്പന്മാരെ വീഴ്‌ത്തിയ എവർട്ടൻ പ്രകടനത്തിൽ ഗോമസിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോട്ടനം അടക്കം പലരും ഗോമസിന്റെ പിറകിൽ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗോമസിനെ സ്ഥിരമാക്കാനായത് യുവതാരങ്ങളാൽ സമ്പന്നമായ മാർക്കോ സിൽവയുടെ എവർട്ടനു പുതിയ സീസണിൽ വലിയ ഉണർവ് നൽകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here