
ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി. കോപ അമേരിക്കയുടെ സെമിയിൽ ആതിഥേയരായ ബ്രസീൽ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് ബ്രസീൽ സെമിയിൽ കടന്നത്. പരാഗ്വെയെ 4-3 നാണ് ബ്രസീൽ മറികടന്നത്. സെമിയിൽ ഇന്ന് നടക്കുന്ന അർജന്റീന- വെനസ്വേല പോരാട്ടത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക ബ്രസീലിന്റെ നാലാം പെനാൽറ്റി ഫിർമിനോ നഷ്ടപെടുത്തിയിരുന്നു .ബ്രസീലിയൻ ഗോൾ കീപ്പർ ആലിസണിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ന് ബ്രസീലിന്റെ തുണയ്‌ക്കെത്തിയത്..
-Advertisement-