
കളി തോറ്റതിന് റഫറിയെ പഴിച്ച് ലയണൽ മെസ്സി. ബ്രസീലിനെതിരായ കളിയിൽ റഫറി പക്ഷപാതപരമായ എന്ന് മെസ്സി പറഞ്ഞു. അഗ്വേറോയെ ഫൗൾ ചെയ്തതിന് പെനാൾട്ടി ലഭിക്കാത്തതായിരുന്നു മെസ്സിയെ പ്രകോപിപ്പിച്ചത്. പെനാൾട്ടി നൽകാത്തതു കൊണ്ടാണ് വൈകാതെ ബ്രസീൽ ഗോൾ അടിച്ചത് എന്ന് മെസ്സി പറഞ്ഞു.
റഫറി വാർ പോലും ചെക്ക് ചെയ്തില്ല എന്നത് തന്നെ ഞെട്ടിച്ചെന്നും മെസ്സി പറഞ്ഞു. അർജന്റീനയ്ക്കെതിരെ വന്ന കാർഡുകൾ ഒക്കെ റഫറിയുടെ മോശം തീരുമാനങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയെ തോൽപ്പിച്ചത്.
-Advertisement-