
ഒൻപതാം തവണയും ബ്രസീൽ കോപ അമേരിക്ക സ്വന്തമാക്കി. ലാറ്റിനമേരിക്കയിലെ ഒരേ ഒരു രാജാവ് ബ്രസീലാണെന്ന് ഊട്ടിയുറപ്പിക്കുന്ന മത്സരം ആയിരുന്നു ഇന്നതേത്. ചുവപ്പ് കാർഡിനേയും വിലവെക്കാതെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.
ഗ്രൂപ്പിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച പെറുവിനെ ആണ് ബ്രസീൽ വീണ്ടും പരാജയപ്പെടുത്തിയത്. രണ്ട് ഗോളടിച്ച് ചുവപ്പും വാങ്ങി കളം വിട്ട ജീസൂസ് ആണ് ബ്രസീലിന്റെ ഹീറോ. ഗുറേറോ പെനാൽറ്റിയിലുടെ പെറുവിന്റെ ആശ്വാസ ഗോൾ നേടി. റിച്ചാളിസണ്ണാണ് മൂന്നാം ഗോൾ ബ്രസീലിന് വേണ്ടി അടിച്ചത്.
-Advertisement-