
ബാഴ്സയ്ക്ക് വേണ്ടി പിഎസ്ജിയെ തോല്പിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്ന് തുറന്നു പറഞ്ഞു നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഒളിമ്പിക്സ് ഗോൾഡ് നേടിഎത്തും തന്റെ കരിയറിലെ മറക്കാനാകാത്ത നിമിഷമാണെന്നു അദ്ദേഹം കൂട്ടിച്ചെർത്തു. നെയ്മറിന്റെ തുറന്നു പറച്ചിൽ പിഎസ്ജി ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
സ്വന്തം ടീമിനെതിരെ പറഞ്ഞ നെയ്മാറിനെതിരെ പ്രതിഷേധവുമായി അവരെത്തി. ഇതിനു പുറമെ നെയ്മർ ബാഴ്സലോണയുടെ ലോഗോ ഉള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തിരുന്നു. ഇതും പിഎസ്ജി ആരാധകരെ ചൊടിപ്പിച്ചു. ഇതുവരെ പിഎസ്ജിയോടൊപ്പം പ്രീ സീസണിനായി താരമെത്തിയില്ല.
-Advertisement-