
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കേരളത്തിൽ ഒരു വേദി വേണം എന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട രംഗത്തെത്തി. അന്താരാഷ്ട്ര ഫുട്ബോളെത്തിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട. ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദികളിൽ ഒന്നാക്കി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ പരിഗണിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് കൂട്ടായ്മയായ മഞ്ഞപ്പട, കേരള ഫുട്ബോൾ അസോസിയേഷന് തുറന്ന കത്ത് നൽകി.
ഈ ക്യാമ്പയിന്റെ ഭാഗമായി #IndianFootballToKochi എന്ന ഹാഷ്ടാഗും മഞ്ഞപ്പട ട്രെൻഡിക്കാൻ ശ്രമിക്കുന്നുണ്ട്.ഇതിനു പിന്നാലെയാണ് പുതിയ വീഡിയോയുമായി മഞ്ഞപ്പട രംഗത് വന്നത്.
-Advertisement-