കേരളത്തിൽ ഒരു വേദി വേണം, ക്യാമ്പയിനിൽ ഭാഗമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ

കേരളത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ എത്തിക്കാനുള്ള ക്യാമ്പയിനിൽ ഭാഗമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഹക്കുവും പ്രശാന്തുമാണ് മഞ്ഞപ്പടയുടെ ക്യാമ്പയിന് ഭാഗമായത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കേരളത്തിൽ ഒരു വേദി വേണം എന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട രംഗത്തുണ്ട്.

കൊച്ചിയിൽ അന്താരാഷ്ട്ര ഫുട്ബോളെത്തിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട. ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദികളിൽ ഒന്നാക്കി കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനെ പരിഗണിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കൂട്ടായ്മയായ മഞ്ഞപ്പട, കേരള ഫുട്ബോൾ അസോസിയേഷന് തുറന്ന കത്ത് നൽകിയിരുന്നു.

ഈ ക്യാമ്പയിന്റെ ഭാഗമായി #IndianFootballToKochi എന്ന ഹാഷ്ടാഗും മഞ്ഞപ്പട ട്രെൻഡിക്കുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായി വീഡിയോയും മഞ്ഞപ്പട പുറത്തിറക്കിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here