
യുവേഫ സൂപ്പർ കപ്പ് ഇന്നലെ നടന്നു. യൂറോപ്പ ചാമ്പ്യന്മാരായ ചെൽസിയും ചാമ്പ്യൻസ് ലീഗ് ഉയർത്തിയ ലിവർപൂളും തമ്മിലായിരുന്നു ഇന്നലത്തെ മത്സരം. പെനാൽറ്റിയിൽ ചെൽസിയെ തകർത്ത് ലിവർപൂൾ കിരീടം ഉയർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് പരിക്കേറ്റ് ഇന്ന് കളിക്കാതിരുന്ന ഗോൾകീപ്പർ ആലിസൺ സ്വന്തം ടീമിന്റെ കളി കണ്ടത് ഇല്ലീഗൽ സ്ട്രീമിംഗിലൂടെയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ കളി കാണുന്ന വിവരം ആലിസൻ പുറത്ത് വിട്ടത്. നിയമപരമല്ലാത്ത രീതിയിൽ പ്രോക്സി സൈറ്റിലൂടെ കളികണ്ട ആലിസണെ ട്രോളി ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
“ആലിസൺ ഇന്ത്യക്കാരനാണോ ?”
” പരിക്കിന്റെ ചികിത്സയ്ക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ വന്നതാവും”
എന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും നിയമപരമല്ലാതെയാണോ സ്ട്രീം ചെയ്ത് കളികണ്ടത് എന്നതിനെ കുറിച്ച് താരം പ്രതികരിച്ചിട്ടില്ല.