
ബ്ലാസ്റ്റേഴ്‌സ്ആരാധകർക്ക് തിരിച്ചടി. മലയാളി യുവതാരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. മലയാളികളുടെ സ്വന്തം മാനുപ്പ എന്ന എം പി സക്കീർ ബ്ലാസ്റ്റേഴ്‌സിനോട് വിടപറയുന്നു. യുവതാരത്തിനു കരാർ പുതുക്കി നൽകില്ല മഞ്ഞപ്പട. ഐ എസ് എല്ലിൽ അവസാന മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു.
ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയത്തിനു താരത്തിന് വിലക്ക് ലഭിച്ചിരുന്നു. ആറ് മാസത്തെ വിലക്കാണ് മാനുപ്പക്ക് ഐ എസ് എൽ നൽകിയത്. ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയും എം പി സക്കീർ കളിച്ചിട്ടുണ്ട്. എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ക്ലബ്ബുകൾക്ക് വേണ്ടിയും ഈ മധ്യനിര താരം കളിച്ചിട്ടുണ്ട്.
-Advertisement-