
ബുധനാഴ്ച ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അനൗൺസ്മെന്റ് ഡേ ആണ്. എന്നാൽ ഇത്തവണ എത്തുന്നത് ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫിയാണ്. ഇന്നലെ പുറത്ത് വിട്ട ടീസറിൽ മെസ്സിയേയും റൊണാൾഡോയേയും ഒന്നിപ്പിക്കുന്ന താരം റാഫിയെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്. മെസ്സിയുടെ മാസ്റ്റർ ക്ലാസും റൊണാൾഡോയുടെ കഠിന പ്രയത്നവും ഒന്നിക്കുന്ന താരമാണ് റാഫി.
മുഹമ്മദ് റാഫിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് തിരികെയെത്തിക്കുന്നു. മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ റാഫി ഇപ്പോൾ ചെന്നൈയിൻ എഫ്.സിയുടെ താരമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ചെന്നൈയിൻ എഫ്.സിയുടെ താരമായ റാഫി അവരുടെ കൂടെ ഐ.എസ്.എൽ കിരീടവും നേടിയിട്ടുണ്ട്.
കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയപ്പോൾ മുഹമ്മദ് റാഫി എ.ടി.കെക്കെതിരെ ഫൈനലിൽ ഗോൾ നേടിയിരുന്നു. രണ്ടു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച റാഫി 6 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ ചെന്നൈയിന് വേണ്ടി ഐ.എസ്.എല്ലിൽ റാഫി വെറും 4 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഐ.എസ്.എല്ലിന്റെ പ്രഥമ സീസണിൽ എ.ടി.കെയുടെ താരമായിരുന്നു റാഫി.