ബ്ലാസ്റ്റേഴ്‌സ് ഹോം മാച്ച്: ടിക്കറ്റ് ജേർഴ്‌സി എന്നിവയുടെ വിൽപ്പന ആരംഭിച്ചു

ഐഎസ്എൽ ആറാംസീസണിൽ കൊച്ചിയിൽ നടക്കുന്ന കേരളബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് കളികൾക്കായുള്ളടിക്കറ്റുകളുടെയും ആരാധകർക്കായുള്ളജേഴ്സികളുടെയും വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾഓൺലൈൻ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരളബ്ലാസ്റ്റേഴ്‌സ് ടീം കളികൾക്കായി അണിയുന്നജേഴ്സിയുടെ തനി പകർപ്പുകളും, ആരാധകർക്കായിതയ്യാറാക്കിയിട്ടുള്ള ജേഴ്സികളും ഇതിലൂടെസ്വന്തമാക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ്കമ്പനിയായ പേടിഎം, പേടിഎം ഇൻസൈഡർഎന്നിവയുടെ ഉടമസ്ഥത കയ്യാളുന്ന വൺ 97കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഈ സീസണിലുംകേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ  ഔദ്യോഗികടിക്കറ്റിംഗ് പങ്കാളികളായി തുടരുന്നു.  ഒരു ആരാധകന്ഇപ്പോൾ പേയ്‌ടിഎം, ഇൻസൈഡർ.ഇൻഎന്നിവയുടെ വെബ്‌സൈറ്റ്, മൊബൈൽആപ്ലിക്കേഷൻ എന്നിവയിലൂടെ ആദ്യ രണ്ട് ഹോംമത്സരങ്ങളുടെ  ടിക്കറ്റുകൾ വാങ്ങാം.    ഗാലറികൾക്ക് 250 രൂപ മുതൽ വി‌ഐ‌പിടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here