
ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. കേരള ബ്ലാസ്റ്റേഴ്സും എ ടി കെ തമ്മിലുള്ള മത്സരത്തിന്റെ ഗ്യാലറി ടിക്കറ്റുകൾ ആണ് പൂർണ്ണമായും വിറ്റു തീർന്നത്. ഇവക്ക് പുറമേ മറ്റു ബ്ലോക്കുകളിൽ ഇനിയും ടിക്കറ്റുകൾ ഇപ്പോൾ തീർന്നിരുക്കുകയാണ്. സ്റ്റേഡിയത്തിന് അടുത്തുള്ള കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വിൽക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.
നാൽപ്പതിനായിരത്തിൽ അധികം ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്ന് മത്സരം കാണാൻ ഉണ്ടാകും. ഉദ്ഘാടന മത്സരത്തിനു മുമ്പ് സൂപ്പർ താരങ്ങൾ എത്തുന്ന ഉദ്ഘാടന ചടങ്ങുകളും ഐ എസ് എൽ ഒരുക്കുന്നുണ്ട്. ദുൽഖർ സൽമാൻ ആണ് ഓപ്പണിംഗ് സെറിമണിയുടെ അവതാരകൻ. ടൈഗർ ഷ്രോഫ്, ദിഷ പഠാണി അടക്കമുള്ള താരങ്ങളാണ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കൊച്ചിയിൽ എത്തിക്കഴിഞ്ഞു.