കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ നിന്നോടിക്കാൻ ശ്രമം, വിവാദം പുകയുന്നു

കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ നിന്നോടിക്കാൻ ശ്രമം. കെട്ടണഞ്ഞ വിവാദം വീണ്ടും പുകയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ തന്നെ നിലനിര്‍ത്താനുള്ള അധികൃതരുടെ നീക്കത്തിനാണ് ഇപ്പോൾ ഇടങ്കോല് വന്നത്. വിനോദ നികുതി എത്രയും പെട്ടന്ന് അടക്കണമെന്ന് കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഐഎസ്എൽ ക്ലബ്ബിന് വാണിംഗ് നല്‍കിക്കഴിഞ്ഞു.

ഇതുവരെ വിറ്റഴിച്ച ടിക്കക്കറ്റുകളുടെ വിനോദ നികുതി എത്രയും പെട്ടന്ന് അടച്ചില്ലങ്കില്‍ തുടര്‍ന്നുള്ള കൊച്ചിയിലെ കളികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് കാണിച്ച്‌ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ഒപ്പിട്ട നോട്ടീസ് ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വീരേന്‍ ഡിസില്‍വയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു.

ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ നിലനിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന് പോലീസും ജിസിഡിയെയും പൂര്‍ണ്ണ പിന്തുണ നല്‍കുമ്ബോഴാണ് പ്രതികാര നടപടിയുമായി കോര്‍പ്പറേഷന്‍ നേരിട്ട് രംഗത്തു വന്നിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭീമമായ തുകയാണ് പെട്ടന്ന് ബ്ലാസ്റ്റേഴ്സ് അടക്കേണ്ടത്.

ഒരിക്കൽ കെട്ടടങ്ങിയ വിവാദമാണ് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ഒരു ഫുട്ബോൾ ക്ലബ്ബിനായി കായിക സ്നേഹികൾ തെരുവിൽ ഇറങ്ങേണ്ടി വരുമോ എന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസ് ഇപ്പോൾ ഉറ്റു നോക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here