കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് ആഘോഷം കാരുണ്യ സ്പർശമായി മാറി

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകികൊണ്ട് കേരള ബ്ലസ്റ്റേഴ്സിന്റെ ക്രിസ്മസ് ആഘോഷം തൃക്കാക്കര കരുണാലയം ചാരിറ്റബിൾ വാർദ്ധക്യകാല വസതിയിൽ നടന്നു.

കരുണാലയത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അംഗങ്ങൾക്ക് വാർദ്ധക്യകാല വസതിയിലെ 120 പുഞ്ചിരിക്കുന്ന മുഖങ്ങളോടുകൂടിയ അമ്മമാരിൽ നിന്ന് സ്നേഹ വാത്സല്യങ്ങളോടുകൂടിയ സ്വീകരണം ലഭിച്ചു.  കരുണാലയത്തിലെ എല്ലാ അന്തേവാസികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകിക്കൊണ്ട് ടീം ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ക്യാപ്റ്റൻ ബർത്തലോമിവ് ഒഗ്‌ബച്ചേയുടെ കുട്ടികൾ ക്രിസ്മസ് കേക്കുകൾ മുറിച്ച്‌ അന്തേവാസികളായ അമ്മമാർക്ക്  വിതരണം ചെയ്തു. തുടർന്ന് ഏവരും ചേർന്ന് ലഘുഭക്ഷണം പങ്കിട്ടു. 

ബാർത്തലോമിവ് ഒഗ്‌ബെച്ചെയും കുടുംബവും, റാഫേൽ മെസ്സി ബൗളി, വ്ലാറ്റ്കോ ഡ്രോബറോവ്, രാഹുൽ കെ. പി എന്നിവർ സന്തോഷകരമായ മുഖങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ക്രിസ്മസിന്റെ ആവേശം പകർന്നുകൊണ്ട്, അന്തേവാസികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചും ക്രിസ്മസ് ആശംസകൾ നൽകിയും കളിക്കാരുമായി ഇടപഴകി. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here