
കേരള ബ്ലാസ്റ്റേഴ്സിന്റെ മെസ്യൂട്ട് ഓസിൽ എന്നറിയപ്പെടുന്ന സഹൽ അബ്ദുൽ സമദ് എ ടി കെ കൊൽക്കത്തയിലേക്ക് പോവുകയാണ് എന്ന അഭ്യൂഹങ്ങൾ അന്ത്യം കുറിച്ചു. സഹലിന് 2023വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. കരാർ കഴിയാതെ ക്ലബ് വിടില്ല. കേരള ബ്ലാസ്റ്റേഴ്സ് ജീവിതത്തിന്റെ ഭാഗമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ എന്നും തുടരുമെന്നും സഹൽ പറഞ്ഞു.
എ ടി കെ കൊൽക്കത്തയുടെ ആരാധക കൂട്ടവും ബംഗാളിലെ ചില മാധ്യമങ്ങളുമായിരുന്നു സഹലിന്റെ എ ടി കെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തമായിക്കഴിഞ്ഞു. ഷറ്റോരിക്ക് കീഴിൽ കഴിഞ്ഞ സീസണിൽ സഹലിന് അവസരങ്ങൾ കുറവായിരുന്നു ഇത് ആരാധകരേയും കലിപ്പിൽ ആക്കിയിരുന്നു. പ്രീ സീസൺ കളിച്ചില്ല എന്ന കാരണം പറഞ്ഞാണ് ഷറ്റോരി പലതവണയും സഹലിനെ ഒഴിവാക്കിയിരുന്നത്. യങ്ങ് ടാലന്റ്സിന് പ്രധാന്യം നൽകുന്ന പുതിയ പരിശീലകൻ കിബു വികൂനക്ക കിഴിൽ സഹൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് പ്രതീക്ഷ.