“ഫുട്ബോളും ലോകവും ഇനി ഒരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്ന് ലയണൽ മെസ്സി”

ഫുട്ബോളും ലോകവും ഇനി ഒരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്ന് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. കൊറോണ ലോകത്ത് വലിയ പ്രതിസന്ധികൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും മെസ്സി പറഞ്ഞു. കൊറോണ കാരണം ജീവിതം തന്നെ എല്ലാ വിധത്തിലും മാറിയിരിക്കുകയാണ്. മാറ്റങ്ങൾ ഇനി ഫുട്ബോളിലും കാണാം. ഫുട്ബോളും ജീവിതവും ഇനി ഒരിക്കലും പഴയത് പോലെ ആയിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാലിഗ ജൂൺ 11ന് പുനാരരംഭിക്കാൻ ഇരിക്കുകയാണ്. അതിനായുള്ള ട്രെയിനിംഗിലാണ് മെസ്സിയും സംഘവും . ഒരുപാട് ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ കൊറോണ കാരണം നഷ്ടമായി. കൊറോണ എന്ന മഹാവ്യാധി കാരണം മാനവരാശിക്ക് തന്നെ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here