I League

Latest I League news from BlastersNews.com. I League news, transfers, results and much more in Malayalam

അടുത്ത സീസണിലേക്കുള്ള ഐ ലീഗിന്റെ തിയ്യതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ.  ഒക്ടോബർ 26ന് ഐ ലീഗ് തുടങ്ങാനാണ് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. 12മത്തെ ഐ ലീഗിൽ 11 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലീഗിൽ നിന്ന് പുറത്തായ ചർച്ചിൽ ബ്രദഴ്സിനെ തിരിച്ചെടുത്തതോടെയാണ് 11 ടീമുകൾ ലീഗിൽ...
ഗോകുലം കേരള എഫ്സിയുടെ പരിശീലക സ്ഥാനത്തേക്ക് ബിനോ ജോർജ്ജ് വീണ്ടും തിരിച്ചെത്തി. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ വരേല ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലബ് വിട്ടിരുന്നു. വരുന്ന സീസണിൽ ബിനോ ജോർജ്ജ് ഗോകുലത്തിന്റെ അമരക്കാരനാവും. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയുടെ മികച്ച പ്രകടനത്തിന് പിന്നിൽ ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾ ആയിരുന്നു‌.
ഗോകുലം കേരള എഫ്സിയുടെ സൂപ്പർ ഡിഫൻഡർ ഡാനിയൽ അഡോ തിരിച്ചെത്തി. ഒരു വർഷത്തെ കരാറിലാണ് അഡോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നത്. നേരത്തെ തന്നെ ഗോകുലം ആറ് വിദേശ താരങ്ങളെ സ്വന്തമാക്കിയതിനാൽ ഡാനിയൽ അഡോ തിരിച്ച് വരില്ലെന്നാണ് മലബാറിയന്സിന്റെ ആരാധകർ കരുതിയത്. എന്നാൽ ഇന്ന്...
ഐ ലീഗ് തുടങ്ങുന്നതിനു മുൻപ് തന്നെ പരിശീലകനെ പുറത്താക്കി ഗോകുലം കേരള. ഈ സീസണിൽ ടീമിനൊപ്പം ചേർന്ന ഫെർണാണ്ടോ ആന്ദ്രെസിനെയാണ് ഗോകുലം എഫ്.സി പുറത്താക്കിയത്. പ്രീ സീസണിലെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിലെന്ന് ക്ലബ് പറഞ്ഞെങ്കിലും കളിക്കാരും പരിശീലകനും തമ്മിലുള്ള പ്രശ്നങ്ങളാണ് പരിശീലകന്റെ പുറത്താക്കലിൽ കലാശിച്ചത്. കഴിഞ്ഞ...
2018-19 ഐലീഗ് സീസണിൽ നൈക്കിന്റെ മെർലിൻ എന്ന പന്തുപയോഗിക്കും. ഇന്ത്യൻ സൂപ്പർ ലീഗിനോട് കിടപിടിക്കാനുള്ള ഐലീഗിന്റെ ശ്രമങ്ങളാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉപയോഗിച്ചിരുന്ന പന്താണ് നൈക്കിന്റെ മെർലിൻ. ഒക്ടോബർ രണ്ടാം വാരമാണ് ഐ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്. മിനർവ പഞ്ചാബാണ് നിലവിലെ ചാമ്പ്യന്മാർ.
ഗോവയിൽ നടക്കുന്ന AWES കപ്പിൽ ഗോകുലം എഫ് സിക്ക് തകർപ്പൻ ജയം. വാൻ വിജയത്തോടു കൂടി ഗോകുലത്തിന്റെ സെമി പ്രതീക്ഷകളേറുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം എഫ്‌സി സീസ അക്കാദമിയെ തോൽപ്പിച്ചത്. തിലക് മൈതാനിൽ ഒരു ഗോളിന് പിന്നിലായതിനു ശേഷമാണ് ഗോകുലം പൊരുതി ജയിച്ചത്....
ക്യാപ്റ്റൻ സുശാന്ത് മാത്യു ഗോകുലം കേരള എഫ്സി വിട്ടു. യുവനിരയുമായി ആരംഭിച്ച ഗോകുലം എഫ്‌സിയെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയാണ് സുശാന്ത് മാത്യു ടീം വിടുന്നത്. പരിക്ക് സുശാന്തിന്റെ കരിയറിൽ വില്ലനായിരുന്നു. ഐ ലീഗിൽ ക്യാപ്റ്റനിറങ്ങാതെ ഒട്ടേറെ മത്സരങ്ങൾ ഗോകുലം കളിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് സുശാന്ത് മാത്യു. കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനും...
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ട് റഷ്യയിൽ പന്ത് തട്ടിയ താരത്തെ സ്വന്തമാക്കി കൊൽക്കത്ത ഭീമന്മാരായ ഈസ്റ്റ് ബംഗാൾ. ലോകകപ്പിൽ കോസ്റ്ററിക്കക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ജോണി അക്കോസ്റ്റയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ഐ.എസ് എൽ ടീമുകൾക്ക് പോലും കൈവരിക്കാനാവാത്ത നേട്ടമാണ് ഇതിലൂടെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ബ്രസീലിനെതിരെ റഷ്യ ലോകകപ്പിൽ...
ഇന്ത്യൻ സൂപ്പർ ലീഗ് ലക്ഷ്യമിട്ട് പുതിയ സ്പോൺസറുമായി ഐ ലീഗിലെ വമ്പന്മാരായ ഈസ്റ് ബംഗാൾ. വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കിംഗ് ഫിഷറിനെ ഉപേക്ഷിച്ചാണ് Quess മായി ഈസ്റ് ബംഗാൾ കരാർ ഒപ്പിട്ടത്. കരാര് തുകയെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഈസ്റ് ബംഗാൾ കിങ്ഫിഷറിനോട് സലാം പറഞ്ഞത്. Quess ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ സൂപ്പർ...

Recent Posts