ISL

Latest Indian Super League news.  ISL Features Kerala Blasters and other teams. Latest Scores, results, rumors.

കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും ബെംഗളൂരു എഫ്സിയുടെ പ്രീ സീസൺ മത്സരങ്ങൾ സ്‌പെയിനിൽ വെച്ച് നടക്കും. ഓഗസ്റ്റിൽ എഎഫ്സി കപ്പ് ഇന്റർസോൺ സെമി ഫൈനലോടെയാകും ബെംഗളൂരുവിന്റെ സീസൺ ആരംഭിക്കുക. അതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കാണ് ബെംഗളൂരു സ്പെയിനിലേക്ക് പറക്കുന്നത്. സ്പാനിഷ് രണ്ടാം ഡിവിഷൻ, മൂന്നാം ഡിവിഷൻ ടീമുകളുമായി ബെംഗളൂരു എഫ്സിയുടെ മത്സരങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബെംഗളൂരുവിന്റെ...
കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ നടക്കുന്ന പ്രീ സീസൺ കപ്പിൽ മത്സരിക്കും. ഇത്തവണ മഞ്ഞപ്പടയോട് ഏറ്റുമുട്ടുന്നത് ചില്ലറക്കാരല്ല. ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ്സി എന്നിവരോടൊപ്പമാണ് ദൈവത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സും മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെ നേരിടും. ജൂലൈ 24 നാണ് കൊച്ചിയിൽ...
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമായി സന്തോഷ് ട്രോഫി നേടിയ കേരളാ ടീമംഗമായ ജിതിൻ എം എസ് ബ്ലാസ്റ്റേഴ്‌സിലെത്തി. സന്തോഷ് ട്രോഫിയിൽ ടോപ്പ് സ്കോറർ ആയിരുന്ന ജിതിൻ എഫ്‌സി കേരളയുടെ താരമായിരുന്നു. 5 ലക്ഷം രൂപ ട്രാൻസ്ഫർ ഫീയായി നൽകിയാണ് ജിതിനെ മഞ്ഞപ്പടയിലേക്കെത്തിച്ചത്. മൂന്നു വർഷത്തെ കരാറിലാണ് ജിതിൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. https://twitter.com/KeralaBlasters/status/1011927978102571009 കേരളാ ക്ലബ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ്...
നോർത്ത് ഈസ്റ് യുണൈറ്റഡ് എഫ്സിയുടെ മധ്യനിര താരം സിമിൻലെൻ ഡൗങ്ങൽ കേരളം ബ്ലാസ്റ്റേഴ്‌സിലേക്ക്. ട്വിറ്ററിലൂടെയാണ് മണിപ്പൂരിന്റെ സ്വന്തം ലെനിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിക്കുന്ന വാർത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടത്. അടുത്ത സീസണിൽ കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെയാണ് ഒന്നിന് പിറകെ ഒന്നായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമിലെത്തിക്കുന്നത്. https://twitter.com/KeralaBlasters/status/1012659510245187584 ജെസിടിയുടെ യൂത്ത് അക്കാദമിയുടെ കളിയാരംഭിച്ച...
കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു താരം കൂടെ ക്ലബ് വിട്ടു. ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് അടുത്ത സീസണിൽ എഫ് സി ഗോവയിലെത്തുമെന്നാണ് ക്ലബ് സ്ഥിതീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിൽ മികച്ച പ്രകടനമാണ് ജാക്കിചന്ദ് സിങ് കാഴ്ചവെച്ചിരുന്നത്. അപ്രതീക്ഷിതമായ ഈ നീക്കം ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിൽ 55 ലക്ഷം രൂപയ്ക്കായിരുന്നു...
പതിവിൽ നിന്നും വിപരീതമായി ഐഎസ്എൽ ആരവം ഇത്തവണ നേരത്തേയുയരും. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് സെപ്റ്റംബറിലാണ് ഐഎസ്എൽ ആരംഭിക്കുക. മുൻ വർഷങ്ങളിൽ നവംബറിലായിരുന്നു ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കാറുണ്ടായിരുന്നത്. സെപ്റ്റംബർ 21നോടെ മത്സരങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ സ്ഥിതികരിച്ചിട്ടുണ്ട്. അതെ സമയം ഇന്ത്യ പങ്കെടുക്കുന്ന ഏഷ്യ കപ്പ് പ്രമാണിച്ച് ഐഎസ്എൽ നടക്കുന്ന സമയത്ത് ഇടവേള നൽകാനും തീരുമാനമായിട്ടുണ്ട്....
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റ് കൊച്ചിയിൽ നടക്കും. ലാ ലീഗ്‌ ടീമടക്കം മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് കൊച്ചിയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ് സി എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. https://twitter.com/KeralaBlasters/status/1011533219420749826 ജൂലൈ 24, 27, 28 തിയ്യതികളിലാണ് മത്സരം.  275 രൂപ...

Recent Posts