
ഇന്ത്യൻ സൂപ്പർ ലീഗിലെ നാണം കെട്ട റെക്കോർഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒരു സീസണിൽ ഏറ്റവും അധികം മത്സരം വിജയിക്കാൻ സാധിക്കാതിരുന്ന ടീം എന്ന നാണം കെട്ട നേട്ടമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. തുടർച്ചയായ പത്താം മത്സരത്തിലാണ് ജയമില്ലാതെ ബ്ലാസ്റ്റേഴ്സ് തുടർന്നത്.
6 സമനിലകൾ നേടിയ ബ്ലാസ്റ്റേഴ്സ് 4 മത്സരങ്ങളിൽ തോൽവിയും ഏറ്റു വാങ്ങി. ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഈ നേട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഒറ്റക്കല്ല. കൂട്ടിനു ഡൽഹി ഡൈനാമോസുമുണ്ട്.
-Advertisement-