കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിലെ നാണം കെട്ട റെക്കോർഡ്

ഇന്ത്യൻ സൂപ്പർ ലീഗിലെ നാണം കെട്ട റെക്കോർഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു സീസണിൽ ഏറ്റവും അധികം മത്സരം വിജയിക്കാൻ സാധിക്കാതിരുന്ന ടീം എന്ന നാണം കെട്ട നേട്ടമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടർച്ചയായ പത്താം മത്സരത്തിലാണ് ജയമില്ലാതെ ബ്ലാസ്റ്റേഴ്‌സ് തുടർന്നത്.

6 സമനിലകൾ നേടിയ ബ്ലാസ്റ്റേഴ്സ് 4 മത്സരങ്ങളിൽ തോൽവിയും ഏറ്റു വാങ്ങി. ഇന്നലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ നേട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റക്കല്ല. കൂട്ടിനു ഡൽഹി ഡൈനാമോസുമുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here