ഹ്യുമേട്ടന്റെ ഗോളും പോയി റെക്കോർഡും പോയി, പണി കൊടുത്തത് ഐ.എസ്.എൽ

പൂനെ സിറ്റിയുടെ സൂപ്പർ താരം ഇയാൻ ഹ്യൂം എന്ന ഹ്യുമേട്ടന്റെ ഗോൾ തിരിച്ചെടുത്തിരിക്കുകയാണ് ഐഎസ്എൽ. മഹാ ഡെർബിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് പൂർണക്ക് വേണ്ടി ഹ്യുമേട്ടൻ ഗോളടിച്ചത്. വ്യക്തമായ പരിശോധനക്ക് ശേഷം ഗോൾ പിറന്നത് റോബിൻ സിംഗിന്റെ വകയിലാണെന്നും ഐ എസ് എൽ തീരുമാനിച്ചു.

ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഹ്യുമേട്ടൻ ഇത്. എല്ലാ സീസണിലും ഗോളടിച്ച ഏക വിദേശ താരം എന്ന റെക്കോർഡ് ഹ്യുമേട്ടന് സ്വന്തമായിരുന്നു. എന്നാൽ ഗോൾ തിരിച്ചെടുത്തതിന് ശേഷം ഹ്യുമേട്ടന് ഈ റെക്കോർഡ് നഷ്ടമായിരിക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here